Saturday 14 July 2018

"എന്നെ വികലാംഗനാക്കിയതാ....."

കലാലയ പടികളിൽ താമസിച്ച് കയറുന്നതിന്റെ സുഖമൊന്ന് വേറെ തന്നെയാണ്. അധ്യാപകരുടെ കർകശമയ നോട്ടവും ശകാരവും ഇന്നലെയെപ്പോലെ എന്നും മനസ്സിൽ മായാതെ  തങ്ങി നിൽക്കും. ജീവിതം ഒരു പാഠപുസ്തമാണ്.. അനേകരുടെ ജീവിത കഥകളും അനുഭവങ്ങളും കേട്ട് വളരുന്ന  എന്റെ ജീവിതവും ഒരു പാഠപുസ്തം തന്നെയാണ്.

വൈകിയ വേളയിൽ ബസ്സ് കാത്തു  നിൽക്കുന്ന ഞാൻ എങ്ങനെയോ ആ ബസ്സിൽ എന്റെതായ സ്ഥാനം ഉറപ്പിച്ചു. ഇനിയും ഒരാൾ ആ ബസ്സിൽ കയറണെമെങ്കിൽ അത് അയാളുടെ സ്പനത്തിൽ  മാത്രമാകണം. അടുത്ത ജംഗ്ഷൻ എത്തിയപ്പോഴേക്കും വാർദ്ധ്യത്തിന്റെ നൊമ്പരങ്ങളും പേറി ഒരു മദ്ധ്യവയസ്ക്കൻ ഒരു കാലൻകുടയുമായി ബസ്സിന്റെ പടികൾ എങ്ങനെയോ ചവിട്ടി , ഇടറുന്ന കാലുകൾ ആദ്യപടികളിൽ ഉറപ്പിച്ചു. ഒരു ചെറുമകളോടുള്ള സ്നേഹമെന്ന പോലെ അയാൾ തന്റെ മോണക്കാട്ടി എന്റെ കണ്ണിലേയക്ക് നോക്കി, ഒരു ചെറുപുഞ്ചിരി.. ബസ്സിന്റെ ആദ്യ സീറ്റിൽ യൗവനത്തിന്റെ അഹങ്കാരവും പേറി രണ്ട് യുവാക്കൾ ഇരിക്കുന്നു. എല്ലാവരും കേൾക്കെ അയാൾ തന്റെ മനസ്സ് തുറന്നു...
"ഞാൻ ഒരു വികലാംഗനാണേ......"

കപട ലോകത്തിൽ വസിക്കുന്ന എനിക്ക് ഇതെല്ലാം അവിശ്വസീനിയമായി തോന്നി. സംശയ ദൃഷ്ടിയോടെ ഞാൻ ആ കാലുകളിലേക്ക് നോക്കി. കാൽ പാദങ്ങളിൽ എവിടെയൊക്കെയോ കരിനീലിച്ച പാടുകൾ.. ആ കാലുകൾക്ക്
ഒരു ചെറിയ വളവുമുണ്ടായിരുന്നു. യുവാക്കൾ അവരുടേതായ ന്യായങ്ങൾ  ഉന്നയിച്ചു.                       "ഇങ്ങനെയുള്ളവർ ആളുകൾ ഒഴിഞ്ഞ ബസ്സുകളിൽ കയറണം. അല്ലാതെ...." ബാക്കി ഞാൻ തന്നിയെ പൂരിപ്പിച്ചു..
ചിറകൊടിഞ്ഞ പക്ഷി പറക്കാൻ ശ്രമിക്കുന്ന പോലെ ഗതാഗത  തടസ്സങ്ങളെ വെല്ലുവിളിച്ച് മുന്നേറുന്ന ബസ്സിന്റെ കമ്പികളിൽ എങ്ങനെയോ അയാൾ പിടിച്ചു നിന്നു. അടുത്ത സ്റ്റോപ്പിൽ ആദ്യ സീറ്റിൽ ഇരുന്ന  ഇരുയൗവനക്കാരും ഉദ്ദേശിച്ച സ്ഥലത്തേയ്ക്ക് യാത്രയായി. അയാൾ പതിക്കെ ആ സീറ്റിൽ സ്ഥാനം ഉപ്പിച്ചു. രണ്ടു പേരുടെ സീറ്റിൽ മധ്യഭാഗത്തായി അയാൾ ഇരുന്നു. കാറ്റിൽ ആടിയുലയുന്ന വൃക്ഷത്തെപ്പോലെ കയറുന്ന ആളുകളും ഇറങ്ങുന്ന ആളുകളും ഒരുപോലെ എന്നെ ഇടിച്ചു. പെട്ടെന്ന് ബസ്സിൽ നിന്ന ഒരു മുതുർന്ന സ്ത്രീ എന്നോട്  പറഞ്ഞു.
"മോളെ അവിടെ ഇരിന്നുടേ..."
ഞാൻ ദയനീയമായി അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി.. വലത്തോ ഇടത്തോ.… എങ്ങാെട്ടെങ്കിലും ഒന്ന് നീങ്ങിയിരുന്നെങ്കിൽ … ഞാൻ മനസ്സിൽ എന്നോട് തന്നെ പറഞ്ഞു.. അൽപ്സമയത്തിന് ശേഷം അയാൾ ഇടത്തേയ്ക്ക് നീങ്ങി.. ഞാൻ പതിയെ അവിടെ ഇരുന്നു... പെട്ടെന്ന് അയാൾ എന്നോട് എന്നപ്പോലെ തുടർന്നു.….." ജോലിയുണ്ടോ?" എന്തോ അധികാര ശബ്ദത്തോടെ....
" ഇല്ല" ഞാൻ പറഞ്ഞു.
അല്‌പ സമയത്തിന് ശേഷം,"എന്ത് വരെ പഠിച്ചു?"
"എം.എ."  ഇടറിയ ശബ്ദത്തോടെ ഞാൻ പറഞ്ഞു..
ഇനിയുമുള്ള ചോദ്യം പെശകാണെന്ന് എനിക്ക് മനസ്സിലായി...
ഉയർന്ന ശബ്ദത്തോടെ "എന്നിട്ടും ജോലിയില്ലേ...?"
പെട്ടെന്ന് ചെറുപുഞ്ചിയോടെ ഞാൻ പറഞ്ഞു" "അയ്യോ.. ഞാൻ പഠിക്കുമാണ്...."
അയാൾ തന്റെ കാൽമുട്ടുകളിൽ മെല്ലെ തടവി കൊണ്ട് അയാൾ പറഞ്ഞു....
"എന്നെ ....വികലാംഗനാക്കിയതാ..."
ഇത് കേട്ടാൽ ആരും ചോദിച്ചു പോകും എന്ത് പറ്റിയെന്ന്...
എന്നാൽ അപരിചിത്വം കൊണ്ട് ഞാൻ അതിന് മടിച്ചു.
അയാൾ തുടർന്നു....
"1960 കാലഘട്ടത്തിൽ....."
ഞാനൊന്ന് ഞെട്ടി .പെട്ടെന്ന് ഒരു കവല പ്രസംഗത്തിൽ ഇരിക്കുന്ന അനുഭൂതിയായി.… ഞാൻ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി.... അയാൾ ചോദിച്ചു..
" അറിയുമോ ഇതൊക്കെ.?"
"ഇല്ല" ഞാൻ പറഞ്ഞു.
അയാൾ തുടർന്നു..."1960 കാലഘട്ടത്തിൽ കേരളത്തിൽ അഞ്ച് കോളേജുകളേ ഉണ്ടായിരുന്നുള്ളൂ... അതിൽ ആദ്യത്തെത്ത് ടി.കെ.എം. കോളേജ് കരിക്കോട് ആണ്."

ചെറിയ ഒരു ഇടവേളയിൽ ഞാൻ ഇപ്പോൾ പഠിക്കുന്നത് ടി.കെ.എം.ലാണ് എന്ന് പറയാൻ പോലും അയാൾ അനുവദിച്ചില്ല. അയാൾ തുടർന്നു.
"അവിടെ ഞാൻ 70 കാലഘട്ടത്തിലെ അധ്യാപകനായിരുന്നു. ഞാനും എം.എ പഠിച്ചിട്ടുണ്ട്..…..".
എല്ലാം ഒരു ചെറു കുട്ടിയെ പോലെ ഞാൻ കേട്ടിരുന്നു..… അയാൾ പറയുന്നതിലും കാര്യമുണ്ട് എന്ന് എനിക്ക് മനസ്സിലായി.പെട്ടെന്ന് എന്നോട് ഒരു ചോദ്യം.….. "ഇപ്പോൾ കേരളത്തിൽ എത്ര എംജിനിയറിംഗ് കോളേജുകൾ ഉണ്ടെയെന്ന് അറിയുമോ?" ഞാൻ ഒന്നും മിണ്ടിയില്ല.
" ഇപ്പോൾ അഞ്ചൂറ് കോളേജുകൾ ഉണ്ട് കേരളത്തിൽ..."
"അന്നത്തെ കാലഘട്ടത്തിൽ ആകെ  ഒന്നോ രണ്ടോ സ്കൂളുകൾ....."
ഞാൻ ആകാംക്ഷയോടെ മനസ്സിൽ ചോദിച്ചു.…. ഏതൊക്കെ? അയാൾ തുടർന്നു.
" കേരളത്തിൽ മൂന്ന് സ്കൂളുകൾ.. ഒന്ന് കുണ്ടറ എം ജി. ഡി സ്കൂൾ, രണ്ട് കരിക്കോട് സ്കൂൾ..."
വളരെ ആവേശത്തോടെ അയാൾ തുടർന്നു.." എം.ജി.ഡി സ്കൂളിലെ അച്ചൻ നല്ല ചൂരലുമായി വന്നാൽ പിന്നെ മുട്ട് കാല് വിറയ്ക്കും.. അങ്ങനെ പഠിച്ചതാണ് ഞാനൊക്ക...."
അയാൾ എന്നോടാണ് പറയുന്നത് എന്ന് ഉറപ്പുള്ളതിനാൽ ഞാൻ എല്ലാം കേൾക്കുന്നതായി ഭാവിച്ചു. ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും ഓരോ യാത്രക്കാരും കയറുമ്പോഴും ഇറങ്ങുമ്പോഴും കണ്ണിമവെട്ടാതെ ഞങ്ങളെ രണ്ടു പേരെയും നോക്കുന്നുണ്ടായിരുന്നു. ചിലർ വളരെ ദയനീയമായി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഒപ്പും ഒരു ചെറുപുഞ്ചിരിയും.
അയാൾ വീണ്ടും തുടർന്നു...
"എനിക്ക് രണ്ട് ആൺക്കുട്ടികളാണ്. ഒരാൾ അമേരിക്കയിലും…. ഒരാൾ കാനഡയിലുമാണ്.... എന്നാൽ ചിലർ പറയും പെൺകുട്ടികളാണ് നല്ലതയെന്ന് .പക്ഷേ എനിക്ക് അങ്ങനെയല്ല കേട്ടോ.." ഞാൻ ചിരിച്ചു. കാരണം ഞങ്ങളും രണ്ട് പെൺകുട്ടികളാണ്. സന്താന സൗഭാഗ്യത്താൽ അയാൾ സന്തുഷ്ടനാണ്. ഒരു നിമിഷം എന്റെ മനസ്സിൽ ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. വാർദ്ധ്യത്തിന്റെ എല്ലാം സന്തോഷങ്ങളും മക്കളിൽ നിന്ന് നുകരാൻ അയാൾക്ക് കഴിഞ്ഞിട്ടുണ്ടാവണം. എനിക്ക് എന്തോ അയാളോട് ഒരു അടുപ്പം തോന്നി. ആവർത്തിച്ച് ആവർത്തിച്ച് അയാൾ വീണ്ടും പറഞ്ഞു" എന്നെ അംഗവൈകല്യനാക്കിയതാണ്….. ഞാൻ ആയിരുന്നില്ല.."
എന്റെ ഹൃദയം ചെറുതായി ഒന്ന് സ്തംഭിച്ചതുപോലെ.... ഞാൻ അൽപ്പനേരം മിണ്ടാതെ ഇരുന്നു... പക്ഷേ എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ ചോദിച്ചു...
" എന്തുപറ്റി കാലിന്..?"

"എന്റെ കാറോടിച്ച് പോകുമ്പോൾ ഒരു സർക്കാർ വണ്ടി വന്ന് ഇടിച്ചു...."
പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. ഞാൻ ദയനീയമായി അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി. അയാൾ തുടർന്നു.
"എന്റെ വലത്തേ കാലിനാണ് കുഴപ്പം പറ്റിയത്.. ഇപ്പോഴും എനിക്ക് വണ്ടി ഓടിക്കുവാൻ പറ്റില്ല. എന്റെ കൈവിറയ്ക്കും."
അയാൾ എന്റെ കണ്ണിലേയ്ക്ക് നോക്കിട്ട് പറഞ്ഞു.

"ഇത് എന്റെ പുനർജന്മം ആണ്... രണ്ടാം ജൻമം"

" അടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങുവാ.. നന്നായി പഠിച്ച് ജോലി വാങ്ങണം കേട്ടോ..."

സ്റ്റോപ്പ് അടുക്കാറായപ്പോഴെക്കും അയാൾ ഡോറിന്റെ അടുത്തായി ബലഹീനമായ കൈകൾ കൊണ്ട് വലിച്ച് അടിച്ചു ..
" ഡെയ്.... ആളിറങ്ങണം..."
കണ്ട്ക്ടർ ബെല്ലിച്ചു.അയാൾ പതിയെ പടികൾ ഇറങ്ങി. സയിഡ് സീറ്റിൽ ഇരുന്ന ഞാൻ മുടന്തി നടക്കുന്ന അയാളുടെ കാലുകളെ നോക്കി  യാത്രയാക്കി.

വാർദ്ധ്യത്തിന്റെ നൊമ്പരവും പേറി ഏകാന്തമായ അയാൾക്ക് കൂട്ടായി  ഇനിയും സ്വന്തം സ്വപ്നങ്ങൾ മാത്രം....


8 comments: