Saturday 21 July 2018

എന്തേ ...നീ പറയാതെ വന്നത്?

കാട്ടിലെ സകല മൃഗങ്ങളുടെമേലും ആധിപത്യം സ്ഥാപിച്ച് ഭരണവ്യവസ്ഥ പ്രഖ്യാപിക്കുന്ന രാജാവാണ് സിംഹം. എന്നാൽ അവന്റെ ജീവിതത്തിലും പറയാതെ വരുന്ന അതിഥി മരണം മാത്രമണ്.  അവന്റെ കൂർത്ത നഖങ്ങൾക്ക് പോലും അതിനെ നിലംപതിപ്പിക്കാൻ കഴിയില്ല. സകല നിയമങ്ങളെയും തച്ചുടക്കാനും സാമൂഹിക സാമ്പത്തിക മേഖലകളിൽ അധിക്കാരത്തിന്റെ ചെങ്കോൽ ധരിക്കാനും അധികാരിയാവൻ നീ മാത്രമാണ്.  എന്നാൽ കാട്ടിലെ രാജാവിനും നാട്ടിലെ രാജാവിനും ഒരേ വ്യവസ്ഥ, അത് മരണമാണ്.എന്നിട്ടും എന്തേ.. നിന്റെ ജീവിത്തിലും പറയാതെ തന്നെ അവൻ കടന്നു വരുന്നത്? മരണം ഒരു അതിഥിയല്ല, മനുഷ്യന്റെ ജീവിതത്തിന്റെ മേലുള്ള അധികാരിയാണ്.

ദമ്പതികൾ  അതിരുകളില്ലാത്ത സ്വപ്നങ്ങൾ കാണുന്നു. ഒരു നാൾ  നിന്റെ വരവിനായി അവർ കാത്തിരുന്നു... മലർപൊടിക്കാരന്റെ സ്വപ്നം പോലെ വാനോളം സ്വപ്നങ്ങൾ നെയ്തു തീർത്തുന്നു.  അന്ന് ഒരു അതിഥിയായി  ഭൂമിലേയ്ക്ക് , അവരുടെ ജീവിതത്തിലേയ്ക്ക് നീ രൂപമെടുത്തു. അന്ന് നീ ഒരു അതിഥിയായിരുന്നു. ഇന്നോ... ഈ ഭൂമിയിൽ നീ ആഗ്രഹിച്ച സകലതും നീ നേടിയേടുത്തു. സ്വപ്ന മാളികകൾ കെട്ടിപ്പൊക്കിയും അനേകരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ചും നീ ജീവിച്ചു. നിന്റെ ജീവിതം നിലച്ചുപോകുന്ന ഒരു ശ്വാസം മാത്രമാണ് ,വാടിക്കരിഞ്ഞു പോകുന്ന ഒരു പുല്ലിന് തുല്യം. നിന്റെ ശരീരം മണ്ണിന് വളമാവേണ്ടവ മാത്രമാക്കുന്നു, ചലിക്കുന്ന പുഴുകൾക്ക് ഭക്ഷണം...എന്നാലോ നീ കൊയ്ത് എടുത്ത അസൂയയും അഹങ്കാരവും എണ്ണമറ്റതാണ്, നിഷ്ഫലമാണ്. രക്തം തിളക്കുന്ന കണ്ണുകൾ, ദുഷ്ടത തുടിക്കുന്ന ഹൃദയം, ആയുധമാകുന്ന   കൈക്കാലുകൾ, തന്ത്രങ്ങൾ മെയ്യുന്ന തലച്ചോറ്...     കടലോളം ജലമുണ്ടായിട്ടും പ്രതീക്ഷയുടെ ഒരുത്തുള്ളി ജലകണമില്ലാതെ നിരാശ ഇറ്റുവീഴുന്ന ചില ജീവിതങ്ങൾ, മരണത്തെ തന്റെ ജീവിത്തിലേയ്ക്ക് ക്ഷണിക്കുന്നു.

അതിവേഗത്തിൽ  തിരക്കിലൂടെ സഞ്ചരിക്കുന്ന  ബസ്സ്. മൂന്ന് സ്ത്രീകൾ തമ്മിൽ തമ്മിൽ എന്തോ പറഞ്ഞ് അതീവമായി ദുഃഖം പ്രകടപ്പിക്കുന്നു. ഒരാൾ എന്റെ അടുത്ത് ബസ്സിൽ തൂങ്ങി നിൽക്കുന്നു. മറ്റ് രണ്ട് പേരും ബസ്സിന്റെ സീറ്റിൽ. അറിഞ്ഞോ അറിയാതെയോ അവർ തമ്മിൽ പറയുന്നത് ഞാൻ കേട്ടു പോയി.
അതിൽ ഒരു സ്ത്രീ.
" ജീവിച്ച് കൊതി തീർന്നില്ല.."
മറ്റൊരു സ്ത്രീ.
" കഷ്ടം.അവർ വളരെ ചെറുപ്പമല്ല?"
മൂന്നാമത്തെ സ്ത്രീ.
" തല കറങ്ങുന്നതിന് മുമ്പ് അവർ പറഞ്ഞായിരുന്നു.."
"എന്തായാലും പോയില്ലേ... എല്ലാം"
ഇതെല്ലാം കേട്ടപ്പോൾ എന്റെ മനസ്സ് ഒന്ന് നുറുങ്ങി.
ഹേ... മരണമേ... ജീവിച്ച് കൊതി തീരും മുമ്പേ എന്തിനാണ് നീ അവളെ കൂട്ടികൊണ്ട്  ചോയത്??

അതെ..മരണം ഒരു യാത്രയാണ്.  മടങ്ങി വരാത്ത യാത്ര, മടങ്ങി വരാൻ പാതയില്ലാത്ത വഴികൾ. പോയവർ ആ വഴി പോയി, ഇതുവരെയാരെ ആരും തിരിച്ചു വന്നിട്ടുമില്ല. ഈ വഴിയെ പോയ ഒരുവൻ ഒന്ന് തിരിഞ്ഞു നോക്കി... അവൻ പോയതിൽ സന്തോഷിക്കുന്ന ആത്മ സുഹൃത്ത്, എന്നാൽ അവന്റെ ശരീരം ശ്മശാനത്തിൽ കൊണ്ടു വെച്ചപ്പോൾ അവൻ വിതുമ്പി കരഞ്ഞായിരുന്നു. മരണപ്പെട്ടവൾ മരണത്തോട് ചോദിച്ചു..
"ഹേ... മരണമേ... എന്തേ നീ പറയാതെ വന്നത്?"

No comments:

Post a Comment