Sunday 15 July 2018

ഒരു ചിത്രമായി ഒരു ചിത്രശലഭമായി....

ഇന്നു നീ ഒരു ചിത്രമായി ഒരു ചിത്രശലഭമായി
ഈ രാവിൽ എൻമുന്നിൽ നിൽക്കുന്നു നീ

പാരിലെങ്ങും കലയിൽ കൗതുകമായി
എൻ സ്വപ്ന കൂമ്പാരമറ്റു വീണയീ മാത്രയിൽ
കണ്ണിന് കുളിർമായിയൊരുചിത്രമായിതാ -               എൻമുന്നിൽ
ഈ ജൻമം സഫലമായി എന്നൊരു തോന്നലായി.

ഇന്നു നീ ഒരു ചിത്രമായി ഒരു ചിത്രശലഭമായി
ഈ രാവിൽ എൻമുന്നിൽ നിൽക്കുന്നു നീ

ഹാ.. ശലഭമേ...പണ്ടൊരു കൃമിയായിവിടെ വന്നു നീ
ഇന്നോ ഇരുചിറക്കുമായി വാനിലൂടെ പറക്കുന്നു.
അമൃതൂറുന്ന പൂക്കളിനിന്നു നീ അറ്റുവീഴുന്ന തേൻത്തുള്ളിപ്പോൽ
എത്രയോ മധുരമാണ് നിൻ മൊഴികൾ

ഇന്നു നീ ഒരു ചിത്രമായി ഒരു ചിത്രശലമായി
ഈ രാവിൽ എൻമുന്നിൽ നിൽക്കുന്നു നീ

1 comment:

  1. പരിഹരിക്കാവുന്ന ആശയ അവ്യക്തത തുടക്കത്തിൽ സംഭവിക്കാം. വളരെ ലളിതമായ ആഖ്യാനം.നല്ലത്.ഇനിയും ഉണ്ടാകട്ടെ ഇത്തരം നല്ലകാര്യങ്ങൾ.ഭാവുകങ്ങൾ,ഒപ്പം പ്രാർഥനയും.ബിൻസിമോൾ

    ReplyDelete