Wednesday 27 May 2020

എന്റെ പ്രിയന്...

എൻ പ്രിയന്,

നിനക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാൺമാൻ കഴിയാത്ത കോവിഡ്-19 എന്ന മഹാവില്ല നെ ഭയന്ന് നാല് ചുവരുകളിക്കുളളിൽ ഒതുങ്ങി നിന്റെ സ്വപ്നങ്ങളിലായത്  കൊണ്ടാവണം  എന്നെ മറന്നത്. നിന്നോട് സ്നേഹ സംഭാഷണം നടത്തിയ നാൾമറന്നു. എന്റെ സ്വപ്നത്തിന് അനേകം നിറം പകർന്നതിൽ ഒരാൾ നീയാണ്. അനേക നിറം കലർന്ന ആ  സ്വപ്നം ഒരുനാൾ ചിത്രശലഭമായി വാനിൽ ഉയരുമെന്ന് ഞാൻ കൊതിച്ചു. ആ സ്വപ്നസാഫല്യത്തിനായി ഞാൻ ഇന്നും എന്നും കാത്തിരിക്കും. അതിനു മുമ്പേ ആ സ്വപ്നം നീയുമായി പങ്കുവെയ്ക്കാനും എനിക്ക്  ആഗ്രഹമുണ്ട്. നിന്റെ ഓർമ്മയിൽ പോലും ഞാൻ ശേഷിക്കുന്നതായി എനിക്ക് തോന്നുന്നില്ല. ജനനവും മരണവും യഥാർത്ഥമായി കരുതി ജീവിതത്തെ തന്റെതായ ലോകഇഷ്ടങ്ങളും സ്വാർത്ഥമോഹങ്ങൾ കൊണ്ടും നിറമേകി ജീവിക്കുവാനല്ല ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് നിന്നെക്കുറിച്ച് വലിയ പദ്ധതിയുണ്ട്. അത് ഈർപ്പത്തിൽ നിലപതിക്കുന്ന ചെതൽപ്പുറ്റ് പോലെയല്ല . പണ്ടൊരുന്നാൾ നിന്റെ പൂർവ്വ പിതാവിന്റെ മൺകൂടാരത്തിൽ എന്റെ ശ്വാസം ഊതി ജീവനെ കൊടുത്തു.  അവൻ ആഗ്രഹിക്കുന്നതിനും നിനക്കുന്നതിലും അപ്പുറമായി  എനിക്കുള്ളതൊക്കെ ദാനം ചെയ്തു. എന്നാൽ അവനോ എന്നെ നിമിഷങ്ങൾക്കുള്ളിൽ മറന്നു കളഞ്ഞു. ആ പാരമ്പര്യത്തിൽ ഉൾപ്പെടുന്ന നിന്നെപ്പോലുള്ള അനേകർ എന്നെ വിട്ട് ഓടി പോയി. നിത്യമായ ഇരുളിന്റെ അന്തകാരത്തിലേയ്ക്ക് അവർ ഓടി മാഞ്ഞു . നിന്നോടുള്ള സ്നേഹത്തിൽ കുതിർന്ന കണ്ണുനീരും എന്റെ ഹൃദയത്തിലെ നിലവിളിയും ആരും കണ്ടില്ല. ഒടുവിൽ ഞാൻ എന്റെ ഏകജാതനായ ഓമന കുമാരനെ  നിങ്ങൾക്ക് യാഗമായി തന്നു. ആ നിത്യയാഗത്തിലൂടെ എന്റെ ആത്മാവിനെ നിന്നിൽ പകർന്നു. നിന്റെ ഓരോ ശ്വാസത്തിലും ജീവന്റെ തുടിപ്പിലും ഞാനുണ്ട്. അങ്ങനെ ഞാൻ നിങ്ങൾക്ക് ഒരു നിത്യമായ ഒരു വാസസ്ഥലം ഒരുക്കി. എന്റെ ആത്മാവിലൂടെ നീ എന്നോട് സ്നേഹത്തിൻ ആഴിയിൽ കടക്കും എന്ന് ഞാൻ കരുതി. എന്നാലോ നീ പലപ്പോഴും എന്നെ മറന്നു കളയുന്നു. നിന്റെ ആയുസ്സു പുല്ലുപോലെയാകുന്നു. വയലിലെ പൂപോലെ നീ പൂക്കുന്നു. കാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെപോകുന്നു. അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല. നീ ഇന്ന് മരിച്ചാൽ നിന്നെ ഓർക്കുന്നവരും അല്പകാലത്തേയ്ക്ക് മാത്രം. നിന്റെ അകൃത്യമൊക്കെയും ഞാൻ മറന്നിരിക്കുന്നു. നിന്റെ ഇന്നലെകളെ ഞാൻ ഓർക്കുന്നില്ല. നാളെകളെ എനിക്കായി തരുക. എനിക്ക് നിന്നെ ആവിശ്യമുണ്ട്. എന്റെ ഹൃദയത്തിലെ രഹസ്യങ്ങളെ ഈ ലോകത്തോട് പ്രകാശിപ്പിച്ചു കൊടുക്കുവാൻ ഒരുവനെ എനിക്ക് ആവശ്യമുണ്ട്. എന്റെ പുത്രൻ നിത്യമായി മരിച്ചു എന്ന് അനേകർ വിധിക്കുമ്പോഴും വിശ്വസിക്കുന്നവരെ കൂട്ടി ചേർക്കുവാൻ അവൻ വിശ്വസിക്കുന്നവരുടെ ചാരെ വരും. എന്റെ ഉപകാരങ്ങൾ ഒന്നും മറക്കാതെ നീ തിരികെ വരും  എന്ന പ്രതീക്ഷയോടെ,  


നിന്റെ സ്വർഗ്ഗത്തിലെ പിതാവ്.

9 comments: